‘പ്രിയപ്പെട്ട ടീം ഇന്ത്യ, ഞങ്ങള്‍ ഇന്നും എന്നും നിങ്ങള്‍ക്കൊപ്പം’: ഇന്ത്യന്‍ ടീമിനെ ചേര്‍ത്തു പിടിച്ച് പ്രധാനമന്ത്രി

അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയം സമ്മതിച്ച ഇന്ത്യന്‍ ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി. ‘പ്രിയപ്പെട്ട ടീം ഇന്ത്യ, ഞങ്ങള്‍ ഇന്നും എന്നും നിങ്ങള്‍ക്കൊപ്പമാണെന്ന് പ്രധാമന്ത്രി എക്‌സില്‍ കുറിച്ചു. നിങ്ങളുടെ കഴിവും നിശ്ചയദാര്‍ഢ്യവും ലോകകപ്പില്‍ ഉടനീളം പ്രകടമായിരുന്നുവെന്നും പ്രധാമന്ത്രി പറഞ്ഞു. ഓസ്ട്രേലിയയുടെ ലോകകപ്പ് വിജയത്തെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു.

‘പ്രിയപ്പെട്ട ടീം ഇന്ത്യ, നിങ്ങളുടെ കഴിവും നിശ്ചയദാര്‍ഢ്യവും ലോകകപ്പില്‍ ഉടനീളം പ്രകടമായിരുന്നു. വലിയ ആവേശത്തോടെയാണ് നിങ്ങള്‍ കളിച്ചത്. രാജ്യത്തിന്റെ യശസ്സ് നിങ്ങള്‍ ഉയര്‍ത്തി. ഇന്നും എന്നും ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു.’ ‘ഗംഭീരമായ വിജയത്തിന് ഓസ്ട്രേലിയയ്ക്ക് അഭിനന്ദനങ്ങള്‍! ടൂര്‍ണമെന്റിലെ പ്രശംസനീയമായ പ്രകടനമായിരുന്നു ഓസ്ട്രേലിയയുടേത്. ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച ട്രാവിസ് ഹെഡിന് ആശംസകള്‍’. മോദി കുറിച്ചു.

ലോകകപ്പില്‍ കലാശപ്പോരില്‍ ആറ് വിക്കറ്റിന് ഇന്ത്യയെ വീഴ്ത്തിയാണ് ഓസീസ് ആറാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.

Also Read

More Stories from this section

family-dental
witywide