നീന്തല്‍ക്കുളത്തില്‍ വച്ച് പരുക്ക്;ജിദ്ദയിലെ യുവ മലയാളി വ്യവസായി മരിച്ചു

ജിദ്ദ: നീന്തല്‍ക്കുളത്തില്‍ കുളിക്കുന്നതിനിടെ പരുക്കേറ്റ് ചികില്‍സയിലായിരുന്ന മലയാളി വ്യവസായി മന്‍സൂര്‍ ( 42) നിര്യാതനായി. മലപ്പുറം മക്കരപ്പറമ്പ് കടുങ്ങപുരം വില്ലേജ് പടി സ്വദേശിയാണ്. ജിദ്ദയിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനും ആയിരുന്നു.

ജൂണ്‍ 30 ന് ജിദ്ദയിലായിരുന്നു അപകടം. അവിടെ ആശുപത്രിയില്‍ ഒരുമാസം ചികില്‍സിച്ചു. എന്നിട്ട് ഡല്‍ഹിയിലെ ബാലാജി ആശുപത്രിയില്‍ എയര്‍ ആംബുലന്‍സില്‍ എത്തിച്ച് ചികില്‍സ നല്‍കിയിരുന്നു. അവിടെ നിന്ന് നാലു ദിവസം മുമ്പാണ് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ എത്തിച്ചത്.

ഹുസൈന്‍ പള്ളിപ്പറമ്പന്‍, റാബിയ എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ- മുസൈന.മക്കള്‍ – ഷിസ ഫാത്തിമ, അഷസ് മുഹമ്മദ്, ഹാസിം മുഹമ്മദ്, ഐസിന്‍ മുഹമ്മദ്.