ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് സുരേഷ് ഗോപി നില്‍ക്കുന്ന വേദിയിലേക്ക് കയറാന്‍ ശ്രമം; യുവാവ് പിടിയില്‍

തൃശൂര്‍: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയില്‍ യുവാവിന്റെ അതിക്രമം. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് സുരേഷ് ഗോപി നില്‍ക്കുന്ന വേദിയിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് പിടിയിലായി. ദേഹത്ത് സ്വയം മണ്ണെണ്ണ ഒഴിച്ച ശേഷം വേദിയിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യുവാവിനെ ബിജെപി പ്രവര്‍ത്തകര്‍ കീഴ്‌പ്പെടുത്തിയ ശേഷം പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

പരിപാടി നടന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുന്ന തളിക്കുളം സ്വദേശി സുരേഷ് (43) ആണ് പിടിയിലായത്. ദേഹത്ത് മണ്ണെണ്ണയൊഴിക്കാനും വേദിയിലേക്ക് കയറാനും ശ്രമിച്ചതിന്റെ പിന്നിലെ കാരണങ്ങള്‍ വ്യക്തമല്ല. അതേസമയം കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ യുവാവിനെ അലട്ടിയിരുന്നതായാണ് പൊലീസിന് ലഭിക്കുന്ന വിവരം.

More Stories from this section

family-dental
witywide