
ശ്രീകുമാര്‍ ഉണ്ണിത്താന്‍
ഫൊക്കാനയുടെ 2024-2026 ഭരണസമിതിയില്‍ ബോസ്റ്റണ്‍ റീജിയന്റെ റീജണല്‍ വൈസ് പ്രസിഡന്റ് ആയി ന്യൂ ഇംഗ്ലണ്ട് മലയാളീ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ധീരജ് പ്രസാദ് മത്സരിക്കുന്നു. ബോസ്റ്റണ്‍ ഏരിയയിലെ സമുഖ്യ സംസ്‌കരിക രംഗങ്ങളിലെ നിറ സാനിധ്യമായ ധീരജ് ന്യൂ ഇംഗ്ലണ്ട് മലയാളീ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനാണ്.
ന്യൂ ഇംഗ്ലണ്ട് മലയാളീ അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ധീരജ് മികച്ച സംഘാടകനെന്നതിലുപരി അറിയപ്പെടുന്ന ഒരു കലാകാരനും കൂടിയാണ്. പല പ്രോഫെഷണല്‍ നടകങ്ങളിലും അഭിനയിച്ചിട്ടുള്ള ധീരജ് ബോസ്റ്റണിലെ കമ്മ്യൂണിറ്റി തീയറ്ററിലെ അഭിനയതാവ് കൂടിയാണ്. കേരളത്തില്‍ നിന്നും എഞ്ചിനിയറിങ്ങില്‍ ബിരുദം നേടിയ ധീരജ് അമേരിക്കയില്‍ നിന്നും MBA ഡിഗ്രിയും നേടിയിട്ടുണ്ട്. സീബ്ര ടെക്നോളജീസില്‍ സെയില്‍സ് ഡയറക്ടര്‍ ആയി ജോലി ചെയ്യുന്നു. ഭാര്യ അശ്വതി, കുട്ടികള്‍ വിസ്മയ്, ആയുഷ് എന്നിവര്‍ക്കൊപ്പം ബോസ്റ്റണില്‍ ആണ് താമസം.
കരുത്തുറ്റ നേതാവ്, മികച്ച സംഘടനാ പാടവം, സാമൂഹ്യ- സാംസ്‌കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളില്‍ തിളങ്ങി നില്‍ക്കുന്ന കരുത്തുറ്റ വ്യക്തി. ആരുമായും സഹകരിച്ചു പോകുന്ന നേതൃത്വപാടവം, അങ്ങനെ പകരംവെക്കനില്ലാത്ത നേതാവാണ് ധീരജ് പ്രസാദ്. ധീരജിന്റെ പ്രവര്‍ത്തന പാടവം ബോസ്റ്റണ്‍ ഏരിയായില്‍ ഫൊക്കാനക്ക് ഒരു മുതല്‍കൂട്ട് ആവുമെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.
അമേരിക്കന്‍ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന യുവ തലമുറയുടെ പ്രതിനിധിയായിട്ടാണ് ധീരജ് ഫൊക്കാനയിലേക്ക് വരുന്നത്. സ്വന്തം ജീവിതവും കരിയറും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും കലക്കും വേണ്ടി മാറ്റിവച്ച അതുല്യ പ്രതിഭയാണ് ധീരജ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ യുവ തലമുറക്ക് മാതൃകയാണ്. ഒരു സംഘടനയുടെ നിലനില്‍പ്പ് തന്നെ കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ്. ഫൊക്കാനയും ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങള്‍ക്ക് നാന്ദി കുറിക്കാന്‍ തയ്യാറെടുക്കുബോള്‍ ധീരജ് പ്രസാദിന്റെ പ്രവര്‍ത്തനം സംഘടനക്ക് മുതല്‍ കൂട്ടാവുമെന്നും അതുകൊണ്ടു തന്നെ ബോസ്റ്റണ്‍ ഏരിയയില്‍ നിന്നും എല്ലാവരും ഒരേ സ്വരത്തില്‍ ധീരജ് പ്രസാദിന്റെ നോമിനേഷനെ പിന്‍ന്താങ്ങുന്നു.
യുവ തലമുറയെ അംഗീകരിക്കുന്നതിനോടൊപ്പം അനുഭവസമ്പത്തുള്ള വ്യക്തികളെ കൂടി മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിക്കുവാന്‍ തയ്യാര്‍ എടുക്കുബോള്‍ ധീരജ് പ്രസാദിന്റെ മത്സരം യുവത്വത്തിനും അനുഭവ സമ്പത്തിനും കഴിവിനും കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങള്‍ക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയില്‍ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോന്‍ ആന്റണിയുടെ നേതൃത്വത്തില്‍ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. ബോസ്റ്റണ്‍ റീജിയനില്‍ നിന്നുള്ള എല്ലാവരും ഒരേ സ്വരത്തില്‍ ധീരജ് പ്രസാദിന്റെ മത്സരത്തെ പിന്തുണക്കുന്നു.
കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍ ആയി മത്സരിക്കുന്ന ജോയി ചക്കപ്പന്‍, എക്‌സി. പ്രസിഡന്റ് സ്ഥാനാര്‍ഥി പ്രവീണ്‍ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി വിപിന്‍ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി മനോജ് ഇടമന, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള, അഡിഷണല്‍ ജോയിന്റ് ട്രഷര്‍ മില്ലി ഫിലിപ്പ് വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി രേവതി പിള്ള, നാഷണല്‍ കമ്മിറ്റി മെംബേഴ്സ് ആയ ആയ ഷിബു എബ്രഹാം സാമുവേല്‍, ഗ്രേസ് ജോസഫ്, അരുണ്‍ ചാക്കോ, രാജീവ് കുമാരന്‍, മേരി ഫിലിപ്പ്, മേരികുട്ടി മൈക്കിള്‍, മനോജ് മാത്യു, ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിന്‍ഡോ ജോളി, കോശി കുരുവിള, ഷാജി സാമുവേല്‍ എന്നിവര്‍ ധീരജ് പ്രസാദിന് വിജയാശംസകള്‍ നേര്‍ന്നു.















