പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സീനിയർ മെത്രാപ്പോലീത്ത സഖറിയാസ് മാർ അന്തോണിയോസ് അന്തരിച്ചു. 77 വയസ്സായിരുന്നു. പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് അന്തോണിയോസ് ദയറയിൽ വെച്ചായിരുന്നു അന്ത്യം.
മലങ്കര ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസനാധിപൻ ആയിരുന്നു സഖറിയാസ് മാർ അന്തോണിയോസ്. മല്ലപ്പള്ളി ആനിക്കാട് മാർ അന്തോണിയോസ് ദയറയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.1989 ഡിസംബർ 28നാണ് മെത്രാപ്പോലീത്തയായി അവരോധിക്കപ്പെട്ടത്.
2009 ഏപ്രിൽ ഒന്നിന് കൊല്ലം ഭദ്രാസന മെത്രാപ്പോലീത്തയായി ചുമതലയേറ്റു.1991 മുതൽ 2009 മാർച്ച് 31 വരെ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയായിരുന്നു. 1946 ജൂലൈ 19ന് പുനലൂരിലെ വാളക്കോട് ആണ് ജനനം. കോട്ടയം പഴയ സെമിനാരിയിൽ ആയിരുന്നു ദൈവശാസ്ത്ര പഠനം. ഖബറടക്കം പിന്നീട്.