യുഎസിൽ ഇന്ത്യൻ വിദ്യാർഥിക്കു കുത്തേറ്റു, നില ഗുരുതരം

ഇന്ത്യാന: ഇന്ത്യാനയിലെ വാൽപെറയ്സോയിലെ ജിംനേഷ്യത്തിൽ വച്ച് ഇന്ത്യക്കാരനായ വിദ്യാർഥി പി. വരുൺ രാജിന് കുത്തേറ്റു. ഇയാളുടെ തലയ്ക്കാണ് കുത്തേറ്റത്. നില അതീവഗുരുതരമായി തുടരുന്നു. കുത്തി പരുക്കേൽപ്പിച്ച പ്രതി ജോർഡൻ അൻഡ്രാഡെ പൊലീസ് കസ്റ്റഡിയിലാണ്. ഞായറാഴ്ച രാവിലെ പ്ലാനെറ്റ് ജിമ്മിലാണ് സംഭവം.
ജിമ്മിലെ മസാജിങ് റൂമിലായിരുന്നു വരുൺ. പ്രതി ജോർഡൻ അൻഡ്രാഡെ അവിടെ എത്തിയതിനെ തുടർന്നാണ് പ്രശ്നമുണ്ടായത്. വരുൺ തന്നെ ആക്രമിക്കുമോ എന്ന് ഭയന്ന് അയാളെ കുത്തിയെന്നാണ് പ്രതി പൊലീസിനു നൽകിയ മൊഴി. വരുണി നെ അപ്പോൾ തന്നെ ഫോർട്ട് വെയ്ൻ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമാണെന്നും അഞ്ച് ശതമാനം പോലും രക്ഷപ്പെടാൻ സാധ്യതയില്ലെന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

തെലങ്കാനയിലെ ഖമ്മം സ്വദേശിയാണ് 24 വയസ്സുള്ള വരുൺ രാജ്. വാൽപെറയ്സോ യൂണിവേഴ്സിറ്റിയിൽ എംഎസ് വിദ്യാർഥിയാണ്.