‘രണ്ട് ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയിമില്‍’; വൈറലായി മോഹന്‍ലാലും എംഎസ് ധോണിയും ഒരുമിച്ചുള്ള ചിത്രം

രണ്ട് ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയിമില്‍ വന്നത് കണ്ടതിന്റെ കൗതുകത്തിലാണ് സോഷ്യല്‍മീഡിയ. മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലും ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിയുമാണ് ഒരു പരസ്യചിത്രീകരണത്തിനായി ഒന്നിച്ചത്. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. മുംബെയില്‍ വച്ച് നടന്ന ഇന്റിഗോ പെയിന്റിന്റെ പരസ്യചിത്രീകരണത്തിന്റെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

ഭംഗിയുള്ള താടിയും ഗ്രീന്‍ കളര്‍ ഷര്‍ട്ടും മുണ്ടുമായി തനി നാടന്‍ ലുക്കില്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ റെഡ് ടീഷര്‍ട്ടും വൈറ്റ് പാന്റ്‌സ്ും ധരിച്ചാണ് ധോണി എത്തിയത്. താടി ലുക്കിലാണ് ധോണിയുമുള്ളത്. ചിത്രങ്ങള്‍ വളരെ വേഗമാണ് വൈറലായത്. മലയാളത്തിന്റെ മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ സിനിമാപ്രേമികളുടേയും സൂപ്പര്‍താരമാണ് മോഹന്‍ലാല്‍. നടന്‍ എന്നതിലുപരി, ചലച്ചിത്ര നിര്‍മ്മാതാവ്, പിന്നണി ഗായകന്‍, ചലച്ചിത്ര വിതരണക്കാരന്‍, സംവിധായകന്‍ എന്നീ നിലകളിലും ആരാധകര്‍ക്ക് മോഹന്‍ലാലിനെ പരിചയമുണ്ട്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ സിനിമകളിലും അദ്ദേഹം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ബറോസ്, മലൈക്കോട്ടെ വാലിബന്‍ എന്നീ ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി പുറത്തു വരാനിരിക്കുന്നത്. ജീത്തു ജോസഫിന്റെ നേര് എന്ന ചിത്ത്രതിലാണ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

മറുവശത്ത് ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍ ധോണി കളിക്കാരന്‍ എന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും വിജയമാണെന്ന് തെളിയിച്ച വ്യക്തിയാണ്. 2020 ഓഗസ്റ്റിലാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. മൂന്ന് പ്രധാന ഐസിസി വിജയങ്ങളിലേക്ക് ടീമിനെ നയിച്ച 42-കാരന്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനാണ്. ധോണിയുടെ കീഴില്‍ ഇന്ത്യ 2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ചാമ്പ്യന്‍സ് ട്രോഫി എന്നിവ നേടി. 332 മത്സരങ്ങളില്‍ ധോണി ഇന്ത്യയെ നയിച്ചു. ഇതില്‍ 178 മത്സരങ്ങളില്‍ വിജയിച്ചു, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ വിജയശതമാനം 53.61 ആണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്ന വിശേഷണം ധോണിക്ക് സ്വന്തമാണ്.

More Stories from this section

family-dental
witywide