സഹകാരികള്‍ക്ക് ജാഗ്രത വേണം, അടിക്കാന്‍ സഹകരണ മേഖല വടി കൊടുക്കരുതെന്ന് എഎന്‍ ഷംസീര്‍

സഹകരണ മേഖലയില്‍ ചില തെറ്റായ പ്രവണതകളുണ്ടെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. സഹകാരികള്‍ക്ക് നല്ല ജാഗ്രത വേണം. അടിക്കാന്‍ സഹകരണ മേഖല വടി കൊടുക്കരുതെന്നും സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ സംസാരിക്കവെ അദ്ദേഹം പാര്‍ട്ടിക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. കരുവന്നൂര്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്ത പാടാണെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ പുതിയ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് തൃശ്ശൂര്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കങ്ങളെ നേരിടുന്നതിനുള്ള തന്ത്രങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്‌തെന്നാണ് വിവരം. ജില്ലയിലെ ആരോപണ വിധേയര്‍ സത്യസന്ധമായി കാര്യങ്ങള്‍ തുറന്നു പറയാന്‍ തയ്യാറാകണമെന്ന് പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.

ഈ രീതിയില്‍ പോയാല്‍ പാര്‍ട്ടിക്ക് ഭാവിയുണ്ടാവില്ലെന്നും ജനങ്ങള്‍ കൈയൊഴിയുമെന്നും ജനവിധി എതിരാവുമെന്നും അദ്ദേഹം പറഞ്ഞു. ഗൗരവത്തോടെ നീങ്ങാന്‍ നേതാക്കള്‍ തയ്യാറാകണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഇഡി നടപടി സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കമാണെന്ന് എം വി ഗോവിന്ദന്‍ നേരത്തേ ആരോപിച്ചിരുന്നു.

More Stories from this section

family-dental
witywide