കാലിഫോര്‍ണിയ കാട്ടുതീയില്‍ 12,000 ഏക്കര്‍ കത്തിനശിച്ചു; ആയിരത്തിലധികം പേരെ ഒഴിപ്പിച്ചു

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ 12,000 ഏക്കര്‍ കത്തിനശിച്ചു. ആയിരത്തിലധികം പേരെ ഇതിനോടകം പേരെ ഒഴിപ്പിച്ചു.

ലോസ് ഏഞ്ചല്‍സിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഞായറാഴ്ചയാണ കാട്ടുതീ ഉണ്ടായത്. തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് മോട്ടോര്‍ സൈക്കിളുകള്‍ക്കും ഓഫ് റോഡ് വാഹനങ്ങള്‍ക്കും പാതകളുള്ള പ്രശസ്തമായ ഹംഗ്റി വാലി റിക്രിയേഷന്‍ ഏരിയയില്‍ നിന്ന് 1,200 പേരെ ഒഴിപ്പിച്ചിട്ടുണ്ട്.

70 ഫയര്‍ ട്രക്കുകളും രണ്ട് ബുള്‍ഡോസറുകളും ഉപയോഗിച്ച് 400 അഗ്‌നിശമന സേനാംഗങ്ങള്‍ തീയണയ്ക്കല്‍ ശ്രമം നടത്തുകയാണ്. ലോസ് ഏഞ്ചല്‍സില്‍ നിന്ന് ഏകദേശം 96.5 കി.മീ വടക്കുപടിഞ്ഞാറായി കാലിഫോര്‍ണിയയിലെ ഗോര്‍മാനിന് തെക്കും തീ പടരുകയാണ്.

ശനിയാഴ്ച ഉച്ചയോടെ ആരംഭിച്ച തീ തെക്കുകിഴക്ക് പിരമിഡ് ലേക്കിലേക്ക് നീങ്ങുകയാണെന്ന് കാല്‍ ഫയര്‍ പറഞ്ഞു. രണ്ട് കെട്ടിടങ്ങളാണ് ഇതുവരെ കത്തി നശിച്ചത്. ഉയര്‍ന്ന ഊഷ്മാവ്, കുറഞ്ഞ ഈര്‍പ്പം, ശക്തമായ കാറ്റ് എന്നിവ കാരണം കാട്ടുതീ നിയന്ത്രിക്കുന്നത് ദുഷ്‌കരമാകുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

More Stories from this section

family-dental
witywide