
ഡാളസ്: കേരള അസോസിയേഷന് ഓഫ് ഡാളസ് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ആഗസ്റ്റ് 15 ന് രാവിലെ 10:30 ന് അസോസിയേഷന് ഓഫീസിനുമുമ്പില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
അസോസിയേഷന് അംഗങ്ങള്‍ ദേശീയ ഗാനം ആലപിച്ചു. അസോസിയേഷന് പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്കി. അസോസിയേഷന്റെ മുതിര്‍ന്ന പ്രവര്‍ത്തകനായ ഐ വര്‍ഗീസ് , ഷിജു എബ്രഹാം ഐ സി ഇ സി പ്രസിഡന്റ് , പിസി മാത്യു ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍, മാധ്യമപ്രവര്ത്തകന് പി.പി ചെറിയാന്, അസോസിയേഷന് / ഐ സി ഇ സി ഭാരവാഹികളായ ദീപക് നായര്‍, സിജു വി ജോര്‍ജ്, രാജന് ഐസക്, ടോമി നെല്ലിവേലില്‍, സാബു മാത്യു, ജേക്കബ് സൈമണ്‍, ബേബി കോടുവത്ത് എന്നിവരും എക്സ്പ്രസ് ഹൊറാള്‍ഡ് പത്രാധിപര്‍ രാജുതലകന്, ലാനാ മുന്‍ പ്രസിഡണ്ട് ജോസ് ഓച്ചാലില്‍, പിടി സെബാസ്റ്റ്യന്‍, ടി സി ചാക്കോ, ടി.പി. മാത്യു തുടങ്ങിയവരും പങ്കെടുത്തു. സോഷ്യല്‍ സര്‍വീസ് ഡോക്ടര്‍ ജയ്സി ജോര്‍ജ് നന്ദി പറഞ്ഞു.













