ബൈഡന് കൊവിഡ് സ്ഥിരീകരിച്ചു; പൊതുപരിപാടികള്‍ റദ്ദാക്കി

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചു. ലാസ് വേഗസിലെ പൊതുപരിപാടിക്ക് മുമ്പ് ബൈഡന് രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൈറ്റ് ഹൗസാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം ഡെലവെയറിലേക്ക് തിരികെ പോന്നു. അവിടെ അദ്ദേഹം ഐസോലേഷനിലായിരിക്കും.

രോഗം സ്ഥിരീകരിച്ചതോടെ ബൈഡന്റെ അടുത്ത ദിവസങ്ങളിലെ ഔദ്യോഗിക പരിപാടികളും തെരഞ്ഞെടുപ്പ് പരിപാടികളും റദ്ദാക്കി.

Biden tests positive for Covid 19