മേയ് 10-ന് ശേഷം സാധാരണ വേഷത്തില്‍പ്പോലും ഒറ്റ സൈനികനും രാജ്യത്തുണ്ടാകരുത്: മാലിദ്വീപ് പ്രസിഡന്റ്

ന്യൂഡല്‍ഹി : ഇന്ത്യയുമായി നയതന്ത്ര സംഘര്‍ഷം തുടരുന്നതിനിടെ, മേയ് 10-ന് ശേഷം ഒറ്റ ഇന്ത്യന്‍ സൈനികന്‍ പോലും മാലദ്വീപിലുണ്ടാകില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു പറഞ്ഞു. ചൈനയുമായി സുപ്രധാന കരാറുകളില്‍ മാലിദ്വീപ് ഒപ്പുവെച്ചതിന് പിന്നാലെയാണ് മുയിസു നിലപാട് കടുപ്പിച്ചത്.

ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കുന്നതിന് മാര്‍ച്ച് 10 ന് ഇരു രാജ്യങ്ങളും അംഗീകരിച്ച സമയപരിധിക്ക് മുമ്പായി, സൈനികര്‍ക്കു പകരം ഇന്ത്യന്‍ സാങ്കേതിക വിദഗ്ധര്‍ ദ്വീപിലെത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് മുയിസുവിന്റെ പ്രസ്താവന.

യഥാര്‍ത്ഥ സ്വാതന്ത്ര്യം ഉറപ്പാക്കുക എന്നത് താന്‍ ഏറ്റവും മുന്‍ഗണനയോടെ പരിഗണിക്കുന്ന ഒരു ആശയമാണെന്ന് വ്യക്തമാക്കിയ മുയിസു, മാലിദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈനികരെ പുറത്താക്കുന്നതിനൊപ്പം രാജ്യത്തിന് നഷ്ടപ്പെട്ട തെക്കന്‍ സമുദ്ര പ്രദേശം വീണ്ടെടുക്കാന്‍ തന്റെ സര്‍ക്കാര്‍ പരിശ്രമിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

ചൈനയോട് കൂടുതല്‍ കൂറുപുലര്‍ത്തുന്ന മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു കഴിഞ്ഞ നവംബറില്‍ അധികാരത്തില്‍ വന്നതു മുതല്‍ ഇന്ത്യയുമായുള്ള ബന്ധം വഷളായിരുന്നു. ഇന്ത്യന്‍ സൈനികരെ തന്റെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പ്രസിഡന്റായി ചുമതലയേറ്റ ശേഷം മുയിസു നടപ്പാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വീണ്ടും നിലപാട് കടുപ്പിച്ച് മുയിസു എത്തിയിരിക്കുന്നത്.

More Stories from this section

family-dental
witywide