
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ യുവതി ആത്മഹത്യ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഭര്‍ത്താവിന്റെ വീടിന് തീയിട്ട് യുവതിയുടെ ബന്ധുക്കള്‍. യുവതിയുടെ ഭര്‍തൃമാതാവും പിതാവും തീയില്‍പ്പെട്ട് വെന്തുമരിച്ചു. തിങ്കളാഴ്ച രാത്രിയാണ് അന്‍ഷിക കേശര്‍വാനി എന്ന യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അന്‍ഷികയുടെ മരണവാര്‍ത്ത അറിഞ്ഞയുടന്‍, ബന്ധുക്കള്‍ ഭര്‍തൃവീട്ടില്‍ പാഞ്ഞെത്തുകയും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചതുകൊണ്ടാണ് യുവതി ആത്മഹത്യ ചെയ്തതെന്നരോപിച്ച് വീടിന് തീവെക്കുകയും ചെയ്യുകയായിരുന്നു. തീയണച്ചതിനുശേഷമാണ് യുവതിയുടെ ഭര്‍തൃമാതാവിനെയും പിതാവിനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. രാജേന്ദ്ര കേശര്‍വാനിയും ഭാര്യ ശോഭാ ദേവിയുമാണ് മരിച്ചത്.
യുവതിയുടെ വീട്ടുകാര്‍ ഭര്‍തൃവീട്ടിലെത്തി വഴക്ക് തുടങ്ങിയപ്പോള്‍ പൊലീസ് എത്തുകയും വിഷയത്തില്‍ ഇടപെടുകയും ചെയ്തു. എന്നാല്‍ അതിനിടയില്‍ ബന്ധുക്കള്‍ വീടിന് തീയിടുകയായിരുന്നു. പോലീസ് ഉടന്‍ തന്നെ വീട്ടില്‍ നിന്നും അഞ്ചുപേരെ രക്ഷപ്പെടുത്തുകയും അഗ്നിശമന സേനയെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ തീ അണച്ചതിനുശേഷമാണ് മറ്റ് രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു യുവതിയുടെ വിവാഹം.
Hours after a woman died by suicide in Uttar Pradesh, her family allegedly set her husband’s house on fire










