
മണിപ്പുരിൽ വീണ്ടും അക്രമം. 2 പേർ കൊല്ലപ്പെട്ടു. 25 പേർക്ക് പരുക്കേറ്റു. മണിപ്പൂരിലെ കുക്കി-സോ ഗോത്രവർഗക്കാരുടെ ആധിപത്യമുള്ള ചുരാചന്ദ്പൂർ ജില്ലയിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. സായുധനായ അക്രമിക്ക് സമീപം നിന്ന് കുക്കി സോ വിഭാഗത്തിൽ പെട്ട കോൺസ്റ്റബിൾ സിയാംലാൽപോൾ എടുത്ത സെൽഫി വളരെ പ്രചാരം നേടിയിരുന്നു. ഇതേതുർന്ന് ആ കോൺസ്റ്റബിളിലെ സസ്പെൻഡ് ചെയ്തിരുന്നു.അതിൽ പ്രധിഷേധിച്ച് ഒത്തു കൂടിയ നൂറുകണക്കിനാളുകളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഒരാൾ കൊല്ലപ്പെട്ടത്. പ്രതിഷേധക്കാർ ജില്ലാ പോലീസ് മേധാവിയുടെ ഓഫിസിന് പുറത്തുള്ള ബസും മറ്റ് കെട്ടിടങ്ങളും തീയിട്ടു.
സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ നിന്ന് 65 കിലോമീറ്റർ അകലെയുള്ള ചുരാചന്ദ്പൂരിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (RAF) കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചതായി X-ൽ പോലീസ് പോസ്റ്റ് ചെയ്തു. നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റു.
“ഏകദേശം 300-400 പേരുള്ള ഒരു ജനക്കൂട്ടം ഇന്ന് ചുരാചന്ദ്പൂർ പോലീസ് സൂപ്രണ്ട് ) ഓഫിസ് ആക്രമിക്കാൻ ശ്രമിച്ചു, കല്ലെറിഞ്ഞു. RAF ഉൾപ്പെടെയുള്ള സുരക്ഷാ സേന കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ച് അക്രമികളെ തുരത്താൻ ശ്രമിക്കുന്നു. സ്ഥിതിഗതികൾ നിരീക്ഷണത്തിലാണ്,” മണിപ്പൂർ പോലീസ് എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.
ഹെഡ് കോൺസ്റ്റബിളിനെ അന്യായമായാണ് സസ്‌പെൻഡ് ചെയ്തതെന്നും തിരിച്ചെടുക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. പൊലീസ് പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും ഇവർ ആരോപിച്ചു.
കഴിഞ്ഞ മെയ് മാസത്തിൽ ആരംഭിച്ച വംശീയ സംഘർഷങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നാണ് കുക്കി-സോ ഗോത്രങ്ങളുടെ ആധിപത്യമുള്ള ചുരാചന്ദ്പൂർ.
1 Dead 25 Injured After Mob Tries To Storm Police SP office In Manipur









