
കൻസാസ് സിറ്റി ചീഫ്സിൻ്റെ സൂപ്പർ ബൗൾ പോരാട്ട വിജയം ആഘോഷിക്കുന്നതിനിടെ ജനക്കൂട്ടത്തിനേരെ വെടിവയ്പ്. ഒരാൾ കൊല്ലപ്പെട്ടു. 22 പേർക്ക് വെടിയേറ്റ് പരുക്കേറ്റിട്ടുണ്ട്. ആഘോഷത്തിന്റെ ഭാഗമായി നടന്ന പരേഡിനിടെയാണ് വെടിവയ്പ് ഉണ്ടായത്. അക്രമികളെന്ന് സംശയ്ക്കുന്ന 3 പേരെ അറസ്റ്റ് ചെയ്തതായി കൻസാസ് സിറ്റി പൊലീസ് മേധാവി സ്റ്റേസി ഗ്രീവ്സ് അറിയിച്ചു.

ഇവരുടെ വിവരം പുറത്തുവിട്ടിട്ടില്ല. വെടിവയ്പ്ന് ആധാരമായ കാരണവും വ്യക്തമല്ല. പരുക്കേറ്റ 22 പേരിൽ എട്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. പരുക്കേറ്റവരിൽ 11 പേർ കുട്ടികളാണ്. സംഭവം നടന്ന് ഉടൻ തന്നെ പൊലീസ് വെടിയേറ്റവരെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. കൻസാസ് സിറ്റി ചീഫ്സിൻ്റെ വലിയ ആരാധക വൃന്ദം പരിപാടിക്കായി എത്തിയിരുന്നു. ഒട്ടേറെ കുട്ടികളുമുണ്ടായിരുന്നു. വെടിവയ്പിനെ തുടർന്ന് ആളുകൾ ചിതറിയോടി. പരിഭ്രാന്തരായ ജനക്കൂട്ടം വെടിയേൽക്കാതിരിക്കാനായി പലയിടത്തും ഒളിച്ചിരിക്കുന്ന ചിത്രങ്ങളുും പുറത്തു വന്നിട്ടുണ്ട്.
വെടിവയ്പ്പ് തീവ്രവാദ ആക്രമണമല്ല എന്ന് പൊലീസ് വ്യക്തമാക്കിയതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
1 dead after shooting near Kansas City Chiefs parade














