കെൻ്റക്കിയിൽ നൈറ്റ്ക്ലബിന് പുറത്ത് വെടിവെയ്പ്പ്; ഒരാൾ മരിച്ചു, ഏഴ് പേർക്ക് പരുക്ക്

കെൻ്റക്കി, യുഎസ്: ശനിയാഴ്ച (പ്രാദേശിക സമയം) കെൻ്റക്കിയിലെ ലൂയിസ്‌വില്ലെയിലെ ഒരു നിശാക്ലബിന് പുറത്തുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ലൂയിസ്‌വില്ലെ പോലീസ് മെട്രോ ഡിപ്പാർട്ട്‌മെൻ്റിൻ്റെ പ്രസ്താവന പ്രകാരം 12:47 ന് (പ്രാദേശിക സമയം) എച്ച് 20 ലോഞ്ചിന് പുറത്ത് സ്ഥലത്ത് എത്തിയപ്പോൾ രണ്ട് പേരെ വെടിയേറ്റ മുറിവുകളോടെ പരിക്കേറ്റതായി കണ്ടെത്തി. പിന്നീട് ഇവരിൽ ഒരാൾ മരണത്തിന് കീഴടങ്ങി.

രണ്ടാമത്തെ ആളുടെ പരുക്കും ഗുരുതരമാണ്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. പരുക്കേറ്റ ആറുപേരെ ഏരിയ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി മെഡിക്കൽ സ്റ്റാഫ് റിപ്പോർട്ട് ചെയ്തു.

ആറ് പേർക്കും വെടിയേറ്റതായി പോലീസ് വകുപ്പിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ആരോൺ എല്ലിസ് പറഞ്ഞു. ഈ പരുക്കുകൾ ഗുരുതരമല്ലെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.

പ്രതിയെക്കുറിച്ച് ഒരു വിവരവും പോലീസ് പരാമർശിച്ചിട്ടില്ല. എത്ര പേർ വെടിയുതിർത്തു എന്നോ വെടിവയ്പ്പിൻ്റെ കാരണമെന്തെന്നോ വ്യക്തമല്ല. ഇരകളായ ആളുകൾക്ക് ഇതുമായുള്ള ബന്ധം ഇപ്പോൾ അറിവായിട്ടില്ലെന്നും വെടിവെപ്പിനെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

More Stories from this section

family-dental
witywide