
മോസ്‌കോ: റഷ്യന്‍ നഗരമായ നിസ്‌നി ടാഗില്‍ പാര്‍പ്പിട സമുച്ചയം ഭാഗികമായി തകര്‍ന്ന് മരിച്ചവരുടെ എണ്ണം 10 ആയി. രക്ഷാപ്രവര്‍ത്തകര്‍ 15 പേരെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് രക്ഷപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് നിലകളുള്ള കെട്ടിടമാണ് ഭാഗികമായി തകര്‍ന്നത്.
അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് മന്ത്രാലയം അറിയിച്ചു.