ലോകത്തിലെ ഏറ്റവും മോശം 10 വിമാനത്താവളങ്ങൾ

ഏതാണ് ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം. അത് ഖത്തർ രാജ്യാന്തര വിമാനത്താവളമാണ്. ബിസിനസ് ഇൻസൈഡർ മാഗസിൻ നടത്തിയ സർവേയിലാണ് വിമാനത്താവളങ്ങളുടെ നിലവാരം സംബന്ധിച്ച വെളിപ്പെടുത്തലുകളുള്ളത്. യാത്രക്കാരുടെ റിവ്യൂ റിപ്പോർട്ട്, വിമാനങ്ങളുടെ സമയ കൃത്യത, സ്ഥിരത, ഉപയോക്താക്കളോടുള്ള കാഴ്ചപ്പാട്, അടിസ്ഥാന സൌകര്യങ്ങളുടെ ലഭ്യത , വിമാനത്താവളങ്ങൾക്ക് ഉള്ളിലെ ഷോപ്പുകളുടെ നിലവാരം എല്ലാം അടിസ്ഥാനമാക്കിയാണ് വിമാനത്താവളങ്ങളെ റേറ്റ് ചെയ്തിരിക്കുന്നത്.

ഏറ്റവും മോശം 10 വിമാനത്താവളങ്ങൾ ഏതൊക്കെയെന്നു നോക്കാം. ഏറ്റവും പിന്നിൽ നിന്ന് ഒന്നാമത് എത്തിയിരിക്കുന്നത് പോർച്ചുഗലിലെ ലിസ്ബൺ പോർറ്റേല വിമാനത്താവളം, അതിനു തൊട്ടടുത്തായി കുവൈത്ത് രാജ്യാന്തര വിമാനത്താവളം . അവസാന ലിസ്റ്റിൽ വരുന്ന മറ്റ് വിമാനത്താവളങ്ങൾ നെതർലൻ്റ്സിലെ ഐന്തോവൻ വിമാനത്താവളം, ബുക്കാറെസ്റ്റിലെ ഹെൻറി ക്വാണ്ട രാജ്യാന്തര വിമാനത്താവളം, മാൾട്ട രാജ്യാന്തര വിമാനത്താവളം , മാഞ്ചസ്റ്റർ വിമാനത്താവളം, പാരിസിലെ ഓഹ്ലി വിമാനത്താവളം , പോർച്ചുഗലിലെ പോർട്ടോ വിമാനത്താവളം, കാനഡ ബില്ലി ബിഷപ് ടൊറൻ്റോ സിറ്റി എയർപോർട്ട്, ലണ്ടൻ ഗാഡ്വക് എയർപോർട്ട് എന്നിവയാണ് മറ്റു വിമാനത്താവളങ്ങൾ.

10 worst airports in the world

More Stories from this section

family-dental
witywide