
ഇടുക്കി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി പത്ത് വയസുകാരി മരിച്ചു. ഇടുക്കി അടിമാലി പൊളിഞ്ഞപാലം പള്ളിപ്പറമ്പിൽ സോജൻ്റെ നാലാം ക്ലാസിൽ പഠിക്കുന്ന മകൾ ജോവാനയാണ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഭക്ഷണം കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ മൂന്നോടെയാണ് മരണം സംഭവിച്ചത്. കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു ജോവാന.