മലയാളി അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സി (മഞ്ച്) പത്താം വാര്‍ഷിക ആഘോഷം ജനുവരി 20ന്

ശ്രീകുമാര്‍ ഉണ്ണിത്താന്‍

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സി (മഞ്ച്) യുടെ പത്താമത് വാര്‍ഷികം ജനുവരി 20 ശനിയാഴ്ച വെകുന്നേരം 5 മണി മുതല്‍ ELMAS, Parsippany-Troy Hills, NJ വെച്ച് ആഘോഷിക്കുന്നു. സ്റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ് ഉല്‍ഘാടനം ചെയ്യും. കൗണ്ടി ലെജിസ്ലേറ്റജര്‍ ആനി പോള്‍ മുഖ്യ പ്രഭാഷണം നടത്തും.

“സംഘടനാ പ്രവര്‍ത്തനം ഒരു പതിറ്റാണ്ടു പിന്നിടുമ്പോൾ ചെറിയ സമയം കൊണ്ട് വലിയ ഒരു മുന്നേറ്റമാണ് മഞ്ച് നടത്തിയിരിക്കുന്നത്.. ജാതി മത ഭേദമെന്യേയുള്ള ജീവകാരുണ്യ പ്രവര്‍ത്തനം, സാമൂഹിക – സാംസ്‌കാരിക – കലാ – കായിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലും മഞ്ച് നടത്തി വരുന്ന പരിപാടികള്‍ പ്രശംസനീയമാണ്. അര്‍ഹിക്കുന്നവരെ കണ്ടെത്തി സഹായങ്ങള്‍ നല്‍കുന്നതിനും മഞ്ച് എന്നും മുന്‍ഗണന നല്‍കി വരുന്നു. മാതൃകാപരമായ ഒരു പ്രവര്‍ത്തനത്തിലൂടെ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചു പത്തു വര്‍ഷം തികയ്ക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും നന്മ നിറഞ്ഞ, പ്രവര്‍ത്തനവും അസോസിയേഷൻ അംഗങ്ങളുടെ സഹകരണവും ഭാരവാഹികള്‍ ആയിരുന്നവരുടെ പ്രവര്‍ത്തന മികവുംകൊണ്ടാണ് മലയാളീ അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സിക്കു ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്” പ്രസിഡന്റ് ഡോ. ഷൈനി രാജു അഭിപ്രായപ്പെട്ടു.

ആത്മാഭിമാനത്തിന്റെ പത്തു വര്‍ഷങ്ങള്‍, ഈ ആഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഡോ. ഷൈനി രാജു, സെക്രട്ടറി ആന്റണി കല്ലാകാവുങ്കല്‍, ട്രഷര്‍ ഷിബുമോന്‍ മാത്യു, വൈസ് പ്രസിഡന്റ് രജിത് പിള്ള, ജോയിന്റ് സെക്രട്ടറി ഉമ്മന്‍ ചാക്കോ, ജോയന്റ് ട്രഷര്‍ അനീഷ് ജെയിംസ്, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ ഷാജി വര്‍ഗീസ്, ട്രസ്റ്റീ ബോര്‍ഡ് ആന്‍ഡ് കമ്മിറ്റി മെംബേര്‍സ് ആയ സജിമോന്‍ ആന്റണി, ഷൈനി ആല്‍ബര്‍ട്ട്, മനോജ് വട്ടപ്പള്ളില്‍, ലിന്റോ മാത്യു, രാജു ജോയി, ഗിരീഷ് നായര്‍, ജെയിംസ് ജോയി, മഞ്ജു ചാക്കോ, സൂസന്‍ വര്‍ഗീസ്, ജൂബി മത്തായി, അരുണ്‍ ചെമ്പരത്തി, യൂത്ത് കമ്മിറ്റി മെമ്പേര്‍സ് ആയ ഇവ ആന്റണി, ഐറിന്‍ തടത്തില്‍ എന്നിവര്‍ അറിയിച്ചു.

More Stories from this section

family-dental
witywide