
ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ മുന്‍ നിര സോഷ്യല്‍ ക്ലബായ ചിക്കാഗോ സോഷ്യല്‍ ക്ലബ് വരുന്ന സെപ്റ്റംബര്‍ 2 ന് വടംവലി ടൂര്‍ണമെന്റ് നടത്തുന്നു.
ആയിരക്കണക്കിന് കാണികളില്‍ ആവേശം തീര്‍ക്കുന്ന ടൂര്‍ണമെന്റിന് നേതൃത്വം നല്‍കാന്‍ ചിക്കാഗോയിലെ മുതിര്‍ന്ന സംഘാടകനും, മുന്‍ ഐ.എം.എ പ്രസിഡന്റും മുന്‍ കെ.സി.സിഎന്‍.എ പ്രസിഡണ്ടും ആയ ശ്രീ സിറിയക്ക് കൂവക്കാടന്‍ ഈ ടൂര്‍ണമെന്റിന്റെ ചെയര്‍മാന്‍ ആയി തെരഞ്ഞെടുത്തു.
കൂടാതെ, ടൂര്‍ണമെന്റിന്റെ ജനറല്‍ കണ്‍വീനര്‍ ആയി ചിക്കാഗോയിലെ കലാസാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യം മുന്‍ മിഡ്വെസ്റ്റ് പ്രസിഡന്റും ഇപ്പോഴത്തെ കെ.സി.സി.എന്‍.എ ചിക്കാഗോ റീജിയണല്‍ വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ കിഴക്കേകുറ്റും തിരഞ്ഞെടുക്കപ്പെട്ടു. ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ആയി സോഷ്യല്‍ ക്ലബ് മുന്‍ ട്രഷറര്‍ ബിജു കരികുളത്തിനെ തെരഞ്ഞെടുത്തു. ചിക്കാഗോ കമ്മ്യൂണിറ്റിയിലെ അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ വക്താവും കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി സോഷ്യല്‍ ക്ലബിന്റെ പി ആര്‍ ഓ ആയി പ്രവത്തിക്കുന്ന മാത്യു തട്ടാമറ്റത്തിനെ പബ്ലിസിറ്റി ചെയര്‍മാന്‍ ആയും സോഷ്യല്‍ ക്ലബ് ജനറല്‍ ബോഡി നിയമിച്ചു.