നേപ്പാളില്‍ കനത്തമഴ, പ്രളയം:112 പേര്‍ മരിച്ചു, നൂറോളം പേര്‍ക്ക് പരുക്ക്, 68 പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും കഴിഞ്ഞ 24 മണിക്കൂറിനിടെ 112 പേര്‍ മരിച്ചതായി റിപ്പോർട്ട്. നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 68 പേരെ കാണാതായി. രാജ്യത്തിന്റെ പല ഭാഗങ്ങളും വെള്ളിയാഴ്ച മുതല്‍ ഒറ്റപ്പെട്ട നിലയിലാണ്.

54 കൊല്ലത്തിനിടെ ഇതാദ്യമായാണ് ഇത്രയും ശക്തമായ മഴ പെയ്യുന്നത്. മൂവായിരത്തേളം സുരക്ഷാസേനാംഗങ്ങളെ ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.

രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിന് സമീപത്തെ നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. സമീപത്തെ വീടുകള്‍ തകര്‍ന്നു. പ്രധാന നദിയായ ബാഗ്മതി, അപകടകരമായ ജലനിരപ്പിലാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. പ്രളയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനകം സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

112 People killed in Nepal flood

More Stories from this section

family-dental
witywide