
റിയാദ്: സൗദിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഉള്‍പ്പടെ 13 പേര്‍ മരിച്ചു. റിയാദില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെ മുസാഹ്‌മിയയില്‍ വെച്ചായിരുന്നു സംഭവം. യമന്‍ പൗരനും കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയിലെ ഓങ്കോളജി കണ്‍സള്‍ട്ടന്റുമായ ഡോ. ജാഹിം അല്‍ശബ്ഹിയും നാല് മക്കളുമാണ് അപകടത്തില്‍ മരിച്ചത്. ജാഹിമിന്റെ മക്കളായ അര്‍വ (21), ഫദല്‍ (12), അഹമ്മദ് (8), ജന (5) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഡോക്ടറുടെ ഭാര്യയും മറ്റ് മൂന്നു മക്കളും ചികിത്സയിലാണ്.
ഡോക്ടറും കുടുംബവും ഉംറക്കായി സ്വന്തം കാറില്‍ മക്കയിലേക്ക് പുറപ്പെടുന്ന വഴിയിലായിരുന്നു അപകടം. ഡോ. ജാഹിം അല്‍ശബ്ഹിയെയും കുടുംബത്തെയും കൂടാതെ മറ്റ് രണ്ട് കാറുകളിലും ഒരു ട്രക്കിലുമുള്ള ആളുകളാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് കാറുകളിലുണ്ടായിരുന്ന എട്ടു പേരും അപകടത്തില്‍ മരിച്ചു. മരിച്ച മറ്റുള്ളവര്‍ ഏതൊക്കെ രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പാകിസ്താനി പൗരന്‍ ഓടിച്ച ട്രക്ക് ഇടിച്ചുകയറിയായിരുന്നു അപകടം ഉണ്ടായത്.