
മലപ്പുറം: ദേശീയ പാതയുടെ അറ്റകുറ്റപ്പണിയുടെ ഭാഗമായി എടുത്ത പത്തടി താഴ്ചയുള്ള കുഴിയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് അപകടം. 14 പേര്‍ക്ക് പരിക്കേറ്റതായി വിവരം. മലപ്പുറം തലപ്പാറയില്‍ ഇന്നലെ രാത്രിയോടെയായിരുന്നു അപകടം.
പത്തടി താഴ്ചയുള്ള കുഴിയിലേക്ക് ബസ് മറിയുകയായിരുന്നുവെന്നും അറുപതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നതെന്നുമാണ് ലഭ്യമാകുന്ന വിവരം. കോഴിക്കോട് നിന്ന് തൃശൂരേക്ക് പോയ കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. രാത്രിയായതിനാല്‍ ഡ്രൈവര്‍ക്ക് കുഴി കാണാനാകാതിരുന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.
Tags:












