
ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ ശിവരാത്രി ആഘോഷങ്ങൾക്കിടയിൽ വൈദ്യുതാഘാതമേറ്റു 15 കുട്ടികൾക്ക് പരുക്ക്. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം.
ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്രയിൽ പങ്കെടുത്ത കുട്ടികൾക്കാണ് വൈദ്യുതാഘാതമേറ്റത്. അപകട വിവരമറിഞ്ഞ് ലോക്‌സഭാ സ്പീക്കർ ഓം ബിർളയും കളക്ടർ രവീന്ദ്ര ഗോസ്വാമിയും ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
15 കുട്ടികൾക്കൊപ്പം ഒരു സ്ത്രീക്കും അപകടത്തിൽ പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് പൊലീസ് നൽകുന്ന വിവരം. രാവിലെ 11 മണിയോടെ കാലി ബസ്തി മേഖലയിലാണ് അപകടം സംഭവിച്ചത്.
#WATCH | Rajasthan: Several children were electrocuted during a procession on the occasion of Mahashivratri, in Kota. Further details awaited. pic.twitter.com/F5srBhO9kz
— ANI (@ANI) March 8, 2024