ഓക്ക്ലാന്‍ഡില്‍ വെടിവയ്പ്പ്, 15 പേര്‍ക്ക് പരുക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: യുഎസിലെ കാലിഫോര്‍ണിയ സംസ്ഥാനമായ ഓക്ലന്‍ഡിലെ ലേക്ക് മെറിറ്റില്‍ ജുനെറ്റീന്‍ത് ആഘോഷത്തിനിടെയുണ്ടായ വെടിവയ്പില്‍ 15 പേര്‍ക്ക് പരുക്ക്. പ്രാദേശിക സമയം ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവമെന്ന് ഓക്ലാന്‍ഡ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

വെടിയേറ്റവരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയതായി ഓക്ക്ലാന്‍ഡ് അഗ്‌നിശമന വിഭാഗം അറിയിച്ചു. വാഹനങ്ങളും മോട്ടോര്‍ ബൈക്കുകളും ഉള്‍പ്പെടുന്ന ഒരു സൈഡ് ഷോ നടക്കുന്നതിനിടെ ചിലര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു. ഇത് പിന്നീട്‌ വെടിവയ്പ്പില്‍ കലാശിക്കുകയായിരുന്നു.

More Stories from this section

family-dental
witywide