ടി 20 യെ ടി 10 ആക്കി ഹെഡും അഭിഷേകും, 10 ഓവർ പോലും വേണ്ടിവന്നില്ല! ലക്നൗവിന്‍റെ ‘കൂറ്റൻ’ വിജയലക്ഷ്യം മറികടക്കടന്ന് സൺറൈസസ്

ഹൈദരാബാദ്: ടി 20 ക്രിക്കറ്റിനെ ടി 10 ആക്കി മാറ്റി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം കേവലം 58 പന്തുകളില്‍ വിക്കറ്റ് നഷ്ടം പോലുമില്ലാതെ അടിച്ചെടുത്ത് സൺറൈസസ് വമ്പൻ വിജയമാഘോഷിച്ചു. ട്രാവിസ് ഹെഡും അഭിഷേക് ശര്‍മ്മയും അടിയോടടി അടിച്ചപ്പോൾ ലഖ്നൗ ബൗളർമാരും ക്യാപ്റ്റനും അക്ഷരാർഥത്തിൽ അസ്ത്രപ്രജ്ഞരായ കാഴ്ചയാണ് ഇന്ന് ഐ പി എല്ലിൽ കണ്ടത്. ജയത്തോടെ 14 പോയിന്റുമായി എസ്ആര്‍എച്ച് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. സ്‌കോര്‍: ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് 165-4 (20), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 167-0 (9.4)

166 വിജയലക്ഷ്യം പിന്തുടര്‍ന്ന സൺറൈസസ് ഓപ്പണര്‍മാര്‍ ആദ്യം തന്നെ അടി തുടങ്ങി. ട്രാവിസ് ഹെഡ് എട്ട് വമ്പൻ സിക്‌സറും എട്ട് ഫോറും സഹിതം കേവലം 30 പന്തിൽ 89 റൺസും അഭിഷേക് ശര്‍മ്മ ആറ് സിക്‌സും എട്ട് ഫോറും സഹിതം 28 പന്തിൽ 75 റൺസും നേടിയാണ് പുറത്താകാതെ നിന്നത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗവിന് വേണ്ടി നിക്കോളസ് പൂരനും 48(26) ആയുഷ് ബദോനി 55(30) നടത്തിയ വെടിക്കെട്ടാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ 29(33) ഉം ക്രുണാല്‍ പാണ്ഡ്യ 24(21) ഉം റൺസ് നേടി.

166 run hunted down in mere 45 minutes and 58 balls Travis Head Abhishek Sharma power of Sunrisers Hyderabad

More Stories from this section

family-dental
witywide