മാഞ്ചസ്റ്ററിൽ കുത്തേറ്റ 17കാരൻ മരിച്ചു, പ്രതിയെ തേടി പൊലീസ്

മാഞ്ചസ്റ്റർ: ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ കത്തി കുത്തേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം 4.15-ന് റാബി സ്ട്രീറ്റിലായിരുന്നു സംഭവം. യുവാവിന് കുത്തേറ്റുവെന്ന ഫോൺ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയത്. ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, ചികിത്സക്കിടെ യുവാവ് മരിച്ചു.

സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് അറിയിച്ചു. മാഞ്ചസ്റ്ററിൽ നടന്നത് ദാരുണമായ ജീവഹാനിയാണെന്നും പൊലീസ് ശക്തമായ അന്വേഷണവുമായി മുന്നോട്ട് പോകുകയാണെന്നും ഡിറ്റക്റ്റീവ് സൂപ്രണ്ട് സൈമണ്‍ മൊയ്ല്‍സ് പറഞ്ഞു. കൊലക്ക് പിന്നിലുള്ളവരെ പിടികൂടാന്‍ സംഭവസ്ഥലത്ത് നിന്നുള്ള കാമറ ഫൂട്ടേജുകള്‍ക്കായി ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

എത്രയും പെട്ടെന്ന് പ്രതിയെ പിടികൂടുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുമെന്നു മാഞ്ചസ്റ്റർ പൊലീസ് പറഞ്ഞു.

17 year old boy stabbed to death in Manchester

More Stories from this section

family-dental
witywide