സുഹൃത്തുക്കളോട് പന്തയം, ജയിക്കാൻ ട്രെയിനിനു മുകളിൽ കയറി; കൊച്ചിയിൽ ഷോക്കേറ്റ് 17കാരൻ മരിച്ചു

കൊച്ചി: ഗുഡ്‌സ് ട്രെയിനിനു മുകളില്‍ കയറിയ 17കാരൻ ഷോക്കേറ്റ് മരിച്ചു. ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനിലാണു സംഭവം. നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളിലാണ് ഇടപ്പള്ളി സ്വദേശി ആന്റണി ജോസ് കയറിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഹൃത്തുക്കളുമായി പന്തയം വച്ചാണ് ആന്റണി ജോസ് ട്രെയിനിന് മുകളില്‍ കയറിയതെന്നാണു വിവരം.

പിറന്നാൾ ആഘോഷത്തിനിടെയായിരുന്നു സംഭവം. വലിയ അളവില്‍ പ്രവഹിച്ചുകൊണ്ടിരുന്ന വൈദ്യുതിലൈനില്‍ നിന്ന് പൊള്ളലേല്‍ക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും 90 ശതമാനത്തോളം പൊള്ളലേറ്റ ആന്റണിയെ രക്ഷിക്കാനായില്ല. ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. സംഭവത്തിൽ ആർ.പി.എഫ് അന്വേഷണം ആരംഭിച്ചു.

More Stories from this section

family-dental
witywide