ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടില്‍ നിന്ന് 173 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു; 2 പേര്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഗുജറാത്ത് തീരത്തുനിന്നും വന്‍ മയക്കുമരുന്നുവേട്ട. ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടില്‍ നിന്ന് 173 കിലോ മയക്കുമരുന്നാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് (ഐസിജി) പിടിച്ചെടുത്തത്. ഗുജറാത്ത് തീരത്ത് കപ്പലിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഐസിജിയും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്) ഞായറാഴ്ച ഉച്ചയോടെ ഉള്‍ക്കടലില്‍ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മത്സ്യബന്ധന ബോട്ട് പിടികൂടിയതെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.


ഐസിജി, എടിഎസ്, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) എന്നിവ നടത്തിയ സംയുക്ത ഓപ്പറേഷനില്‍ 14 ജീവനക്കാരുമായി പാകിസ്ഥാന്‍ ബോട്ടില്‍ നിന്ന് 600 കോടി രൂപയുടെ ഹെറോയിന്‍ പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെയാണ് പുതിയ മയക്കുമരുന്നുവേട്ട.