ബൈഡന് നെഞ്ചിടിക്കും വാർത്ത; ഇന്ത്യൻ അമേരിക്കക്കാരുടെ പിന്തുണയിൽ വൻ ഇടിവ്

വാഷിംഗ്ടൺ: 2020നെ അപേക്ഷിച്ച് 2024ലെ തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് ജോ ബൈഡനെ പിന്തുണയ്ക്കുന്ന ഇന്ത്യൻ അമേരിക്കക്കാരുടെ എണ്ണത്തിൽ 19 ശതമാനം ഇടിവുണ്ടായതായി ഏഷ്യൻ അമേരിക്കൻ വോട്ടർ സർവേ (എഎവിഎസ്) വ്യക്തമാക്കുന്നു. ഏഷ്യൻ, പസഫിക് ഐലൻഡർ അമേരിക്കൻ വോട്ട് (APIAVote), AAPI ഡാറ്റ, ഏഷ്യൻ അമേരിക്കൻസ് അഡ്വാൻസിംഗ് ജസ്റ്റിസ് (AAJC), AARP എന്നിവ ചേർന്ന് നടത്തിയ സർവേയിൽ 46 ശതമാനം ഇന്ത്യൻ അമേരിക്കക്കാരാണ് ബൈഡനെ പിന്തുണക്കുന്നത്. 2020 ൽ 65 ശതമാനമായിരുന്നു പിന്തുണ.

ജൂൺ 27 ന് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ സർവേ പ്രകാരം, 46 ശതമാനം ഏഷ്യൻ അമേരിക്കക്കാർ ബിഡന് വോട്ട് ചെയ്യാൻ സാധ്യതയുണ്ട്. ഏഷ്യൻ അമേരിക്കക്കാകിൽ എട്ട് ശതമാനമാണ് ഇടിവ്. ട്രംപിനെ പിന്തുണക്കുന്നവരുടെ എണ്ണം ഒരുശതമാനം ഉയരുകയും ചെയ്തു. അതേസമയം, ഇന്ത്യൻ അമേരിക്കക്കാരുടെ പിന്തുണയിൽ ട്രംപിന്റെ വളർച്ച വെറും രണ്ട് ശതമാനം മാത്രമാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അമേരിക്കയിൽ അതിവേഗം വളരുന്ന ഒരു ഗ്രൂപ്പാണ് ഏഷ്യൻ അമേരിക്കക്കാർ. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ മാത്രം 15 ശതമാനം വളർച്ച നേടുകയും 2016 മുതലുള്ള എല്ലാ ഫെഡറൽ തെരഞ്ഞെടുപ്പുകളിലും റെക്കോർഡ് പോളിങ് ഉണ്ടാകുകയും ചെയ്തു.

19 percentage point decline in Indian-American support for Biden

More Stories from this section

family-dental
witywide