
തിരുവനന്തപുരം: നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 194 സ്ഥാനാർത്ഥികളാണ് പോരടിക്കുക. ഇക്കുറി ഏറ്റവും അധികം സ്ഥാനാർതികൾ ജനവിധി തേടുന്നത് കോട്ടയം മണ്ഡലത്തിലാണ്. ഇവിടെ 14 സ്ഥാനാർത്ഥികളാണ് ഏറ്റുമുട്ടുക. ഇക്കുറി ഏറ്റവും കുറവ് സ്ഥാനാർത്ഥികളുള്ള മണ്ഡലം ആലത്തൂരാണ്. ഇവിടെ 5 പേരാണ് മത്സര രംഗത്തുള്ളത്.
ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലം വടകരയാണ്. ഇടത് സ്ഥാനാർഥി കെ കെ ശൈലജയടക്കം നാല് വനിതകളാണ് മത്സര രംഗത്തുള്ളത്. സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോൾ 204 സ്ഥാനാർഥികളാണ് ഉണ്ടായിരുന്നത്. ശേഷം പത്ത് പേരാണ് നാമനിർദ്ദേശ പത്രിക പിൻവലിച്ചത്.
ലോക്സഭ മണ്ഡലം തിരിച്ച് നിലവിലുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം
തിരുവനന്തപുരം 12(പിന്‍വലിച്ചത് 1), ആറ്റിങ്ങല്‍ 7(0), കൊല്ലം 12(0), പത്തനംതിട്ട 8(0), മാവേലിക്കര 9(1), ആലപ്പുഴ 11(0), കോട്ടയം 14(0), ഇടുക്കി 7(1), എറണാകുളം 10(0), ചാലക്കുടി 11(1), തൃശൂര്‍ 9(1), ആലത്തൂര്‍ 5(0), പാലക്കാട് 10(1), പൊന്നാനി 8(0), മലപ്പുറം 8(2), വയനാട് 9(1), കോഴിക്കോട് 13(0), വടകര 10(1), കണ്ണൂര്‍ 12(0), കാസര്‍കോട് 9(0).
194 candidates in kerala LDF UDF NDA Lok Sabha election 2024 Latest news