കുതിരാനില്‍ ഒന്നാം തുരങ്കം അടച്ചു, നാല് മാസം ഗതാഗത നിയന്ത്രണം

തൃശൂര്‍: കുതിരാനില്‍ ഒന്നാം തുരങ്കം അടച്ചു. പാലക്കാട് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന തുരങ്കമാണ് ഗ്യാന്‍ട്രി കോണ്‍ക്രീറ്റിങ് ജോലിയെ തുടര്‍ന്ന് അടച്ചത്. ഇതോടെ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. തൃശൂരില്‍നിന്ന് പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിലൂടെയാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

മമ്മദുപടി മുതല്‍ രണ്ടുകിലോമീറ്ററോളമാണ് ഗതാഗതം ഒറ്റവരിയാക്കിയത്. മമ്മദുപടിയിലെ റോഡ് ഇടുങ്ങിയ ഭാഗത്തെ ഡിവൈഡര്‍ പൊളിച്ചു വീതി കൂട്ടിയിട്ടുണ്ട്. ഗ്യാന്‍ട്രി കോണ്‍ക്രീറ്റിങ് പ്രവൃത്തി നാല് മാസം നീളുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനാല്‍ നാല് മാസം ഗതാഗത നിയന്ത്രണം തുടരും.

More Stories from this section

family-dental
witywide