
ലക്‌നൗ : ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച രണ്ട് ചൈനീസ് പൗരന്മാര്‍ പിടിയിലായി. ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയിലെ സിദ്ധാര്‍ത്ഥനഗറില്‍ നിന്നാണ് ഇരുവരും പിടിയിലായത്. ചൈനയിലെ സിചുവാന്‍ സ്വദേശിയായ ഷൗ പുലിന്‍ എന്ന യുവാവും ചൈനയിലെ ചോങ്കിംഗ് സ്വദേശി യുവാന്‍ യുഹാന്‍ എന്ന യുവതിയുമാണ് പിടിയിലായത്. ഫോറിനേഴ്‌സ് ആക്ട് 1946 ലെ സെക്ഷന്‍ 14(എ) പ്രകാരം ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നേപ്പാളിലേക്കുള്ള ടൂറിസ്റ്റ് വിസ, രണ്ട് ചൈനീസ് പാസ്പോര്‍ട്ടുകള്‍, മൊബൈല്‍ ഫോണുകള്‍, രണ്ട് ചൈനീസ് സിം കാര്‍ഡുകള്‍ എന്നിവയും പോലീസ് ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
#SP_SDR @prachiIPS के निर्देशन में थाना मोहाना पुलिस व SSB की संयुक्त टीम द्वारा भारत मे अवैध तरीके से प्रवेश करते समय 02चीनी नागरिकों की गिरफ्तारी के सम्बन्ध में अपर पुलिस अधीक्षक सिद्धार्थनगर की वीडियो बाइट ।@Uppolice@AdgGkr@digbasti pic.twitter.com/JfGzNlKlav
— Siddharthnagar Police (@siddharthnagpol) March 26, 2024
2 Chinese nationals arrested for illegally entering India











