
മഥുര: ഉത്തര്‍ പ്രദേശില്‍ കനത്ത മഴയെത്തുടര്‍ന്ന് കൂറ്റന്‍ ജലസംഭരണി തകര്‍ന്ന് 2 പേരുടെ ജീവനെടുത്തു. രണ്ട് സ്ത്രീകളാണ് മരിച്ചത്. 13 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മഥുരയില്‍ 3 വര്‍ഷം മുമ്പ് നിര്‍മിച്ച ജലസംഭരണിയാണ് തകര്‍ന്നത്. സമീപത്തെ നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ജനവാസകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ജലസംഭരണിയുടെ തകര്‍ച്ച നിര്‍മ്മാണ നിലവാരത്തെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്സും പൊലീസും റവന്യൂ, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ആരോഗ്യവകുപ്പ് എന്നിവയുടെ സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു. മഥുരയിലെ ബിജെപി എംഎല്‍എ ശ്രീകാന്ത് ശര്‍മയും സ്ഥലം സന്ദര്‍ശിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ഉത്തരവാദികള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.











