പാപ്പനംകോട് ഇന്‍ഷുറന്‍സ് കമ്പനിയിൽ തീപിടിച്ച് സ്ത്രീയടക്കം 2 പേ‍ർ മരിച്ചു, എസി പൊട്ടിത്തെറിച്ചതോ? നിറയെ ദുരൂഹത, അന്വേഷിക്കാൻ കളക്ടർ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന് സമീപം പാപ്പനംകോട് വൻ തീപിടിത്തം. ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി ഓഫീസിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണ(35) ആണ്. രണ്ടാമത്തെ ആള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഫയര്‍ഫോഴ്‌സ് എത്തുന്നതിന് മുമ്പ് നാട്ടുകാര്‍ തന്നെ തീയണക്കുകയായിരുന്നു.

എ സി പൊട്ടിത്തെറിച്ചതാവാം തീപിടിത്തത്തിന്‍റെ കാരണമെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നു. തീപിടിത്തത്തിൽ പൊലീസിനും നാട്ടുകാർക്കും സംശയമുണ്ട്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന സംശയമാണ് നാട്ടുകാരടക്കം പങ്കുവെക്കുന്നത്. യുവതിയുടെ ഭർത്താവിനെ കാണാനില്ലെന്നും സൂചനയുണ്ട്. സംഭവത്തിൽ അസ്വാഭാവികത ഉൾപ്പെടെ എല്ലാ കാര്യങ്ങളും വിശദമായി അന്വേഷിക്കുമെന്ന് സ്ഥലത്തെത്തിയ മന്ത്രിമാർ അറിയിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സബ് കളക്ടർ തീപിടിത്തം അന്വേഷിക്കുമെന്നും ഒരു ദിവസം കൊണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയെന്നും മന്ത്രിമാരായ ശിവൻകുട്ടിയും കെ രാജനും വ്യക്തമാക്കി.

More Stories from this section

family-dental
witywide