
ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. നൗഷേരയിലെ ലാം സെക്ടറില്‍ ഇന്നലെ രാത്രിയോടെ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചതോടെയാണ് ഏറ്റുമുട്ടലുണ്ടായത്.
നുഴഞ്ഞുകയറ്റ നീക്കം ശ്രദ്ധയില്‍പ്പെട്ട സൈന്യം ഉടന്‍ തിരിച്ചടിക്കുകയായിരുന്നു. ഏറ്റുമുട്ടലിലാണ് രണ്ടു ഭീകരരെ വധിച്ചത്. ഇവരുടെ പക്കല്‍ നിന്നും എകെ 47 തോക്കുകള്‍, പിസ്റ്റലുകള്‍, വെടിക്കോപ്പുകള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.