വൈറലാകാൻ മൂർഖന്റെ തല വായിലാക്കി റീൽ, കടിയേറ്റ് യുവാവിന് ദാരുണാന്ത്യം

ഹെെദരാബാദ്: വെെറലാവാൻ മൂർഖൻ പാമ്പിന്റെ തല വായിലാക്കി വീഡിയോ പകർത്തുന്നതിനിടെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം. തെലങ്കാനയിലെ ദേശായിപേട്ട് ഗ്രാമത്തിലാണ് സംഭവം നടന്നത്. 20 കാരനായ ശിവരാജാണ് മരിച്ചത്. ശിവരാജിന്റെ പിതാവ് ഒരു പാമ്പുപിടിത്തക്കാരനാണ്. അദ്ദേഹത്തിന്റെ അടുത്തുനിന്ന് ശിവരാജ് പാമ്പിനെ പിടികൂടാൻ പരിശീലനം നേടിയിരുന്നു.

രണ്ട് മീറ്റർ നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയ ശേഷം അതിനൊപ്പം ശിവരാജ് ഫോട്ടോയും വീഡിയോയും പകർത്താൻ തുടങ്ങി. ഇതിനിടെ കൂടുതൽ വെെറലാവാനാണ് 20കാരൻ പാമ്പിന്റെ തല വായിലേക്ക് ഇട്ടത്. യുവാവ് പാമ്പിന്റെ തല വായിലിട്ട് പോസ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഇതിനിടെ മൂർഖൻ ശിവരാജിന്റെ നാവിൽ കടിക്കുകയും വായിലേക്ക് വിഷം ചീറ്റുകയും ചെയ്തു. ഇതാണ് ശിവരാജിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായത്.

More Stories from this section

family-dental
witywide