20,000 അപേക്ഷകള്‍ സ്വീകരിക്കുന്നു, യുഎസില്‍ H-1B വിസ പുതുക്കല്‍ ഡ്രൈവ് ആരംഭിച്ചു

വാഷിംഗ്ടണ്‍: ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെയുള്ള എച്ച്-1ബി തൊഴിലാളികള്‍ക്ക് യുഎസില്‍ നിന്ന് പുറത്തുപോകാതെ തന്നെ വിസ പുതുക്കാന്‍ അപേക്ഷിക്കാം. ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ശ്രദ്ധേയമായ മാറ്റവുമായി വിസ പുതുക്കല്‍ ഡ്രൈവുമായി അമേരിക്ക.

യോഗ്യരായ 20,000 കുടിയേറ്റേതര തൊഴിലാളികള്‍ക്ക് അവരുടെ H-1B വിസകള്‍ ആഭ്യന്തരമായി തന്നെ പുതുക്കാനുള്ള അവസരമാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.

2023 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശന വേളയില്‍, ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഉള്‍പ്പെടെ, ചില താല്‍ക്കാലിക തൊഴില്‍ വിസകള്‍ രാജ്യത്ത് പുതുക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രഖ്യാപനം നടത്തിയിരുന്നു.

മോദിയുടെ സന്ദര്‍ശനത്തില്‍ വാഷിംഗ്ടണില്‍ നടന്ന ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി പരിപാടിയില്‍, എച്ച് -1 ബി വിസ പുതുക്കല്‍ സ്റ്റാമ്പിംഗ് യുഎസില്‍ നടത്തുന്നതായി മോദി പ്രഖ്യാപിച്ചിരുന്നു.

More Stories from this section

family-dental
witywide