പെറുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേർ മരിച്ചു; നിരവധി പേർക്ക് പരുക്കേറ്റു

ലിമ: വടക്കൻ പെറുവിലെ മലയോര പാതയിൽ നിന്ന് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേർ മരിക്കുകയും ഒരു ഡസനിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പ്രാദേശിക അധികൃതർ അറിയിച്ചു.

കജാമാർക്കയിലെ ആൻഡിയൻ മേഖലയിൽ ഞായറാഴ്ച വൈകിയാണ് അപകടം നടന്നത് .ഏകദേശം 200 മീറ്റർ (ഏതാണ്ട് 650 അടി) ആഴത്തിലുള്ള കൊക്കയിലേക്ക് ബസ് വീഴുകയായിരുന്നു. അപകടസമയത്ത് ബസിൽ 50-ലധികം യാത്രക്കാരുണ്ടായിരുന്നു. ചിലർ വെള്ളത്തിൽ ഒലിച്ചുപോയി, മുനിസിപ്പൽ ഉദ്യോഗസ്ഥൻ ജെയിം ഹെരേര പറഞ്ഞു.

അപകടസ്ഥലത്ത് രക്ഷാപ്രവർത്തകരും അഗ്നിശമന സേനാംഗങ്ങളും ഉണ്ടായിരുന്നു, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഡസൻ കണക്കിന് ആളുകൾ അപകടസ്ഥലത്തിനടുത്തുള്ള ഒരു പോലീസ് സ്റ്റേഷനിൽ തടിച്ചുകൂടി. സെലെൻഡിൻ മുനിസിപ്പാലിറ്റി 48 മണിക്കൂർ ദുഃഖാചരണം പ്രഖ്യാപിച്ചു.

More Stories from this section

dental-431-x-127
witywide