കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി; ചികിത്സയിലിരിക്കെ 23 കാരി മരിച്ചു

കോഴിക്കോട്: നാദാപുരത്ത് കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ 23 കാരി ചികിത്സയിലിരിക്കെ മരിച്ചു. വളയം ചുഴലി വട്ടച്ചോല അമ്പലത്തിനടുത്തെ നിരവുമ്മൽ ശ്രീലിമ ആണ് മരിച്ചത്. കൈവേലി ടൗണിനടുത്ത് താമസിക്കുന്ന ബന്ധുവിന്‍റെ വീട്ടിലെ കുളിമുറിയിലാണ് വ്യാഴാഴ്ച വൈകീട്ട് ശ്രീലിമയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളെജിലെത്തിച്ചു. വെന്‍റിലേറ്ററിൽ തുടരുകയായിരുന്ന യുവതി ഇന്ന് വൈകിട്ടോടെയാണ് മരണത്തിന് കീഴടങ്ങിയത്.

Also Read

More Stories from this section

family-dental
witywide