തുറസ്സായ സ്ഥലത്ത് ഇറച്ചിയും മത്സ്യവും വില്‍ക്കുന്നു, മധ്യപ്രദേശില്‍ 25,000 കടകള്‍ അടച്ചു

ഭോപ്പാല്‍: കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ മധ്യപ്രദേശ് തുറസായ സ്ഥലത്ത് ഇറച്ചിയും മത്സ്യവും വില്‍ക്കുന്ന 25,000 കടകള്‍ അടച്ചതായി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് ‘തുറസ്സായ സ്ഥലത്ത് ഇറച്ചിയും മീനും വില്‍ക്കുന്ന കടകള്‍ നീക്കം ചെയ്യണമെന്ന് താന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശില്‍ 218 കോടി രൂപയുടെ 187 വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിര്‍വഹിച്ച ശേഷം യാദവ് പറഞ്ഞു. മധ്യപ്രദേശിലെ വികസന പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ മുന്നോട്ട് പോകുമെന്നും അതില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ 13ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം, എംപിയിലെ തുറസായ സ്ഥലങ്ങളില്‍ മാംസവും മത്സ്യവും വില്‍ക്കുന്നത് നിരോധിച്ചുകൊണ്ട് യാദവ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. സംസ്ഥാനത്ത് മകരസംക്രാന്തി സ്ത്രീശാക്തീകരണ ദിനമായി ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

More Stories from this section

family-dental
witywide