ഉത്തരേന്ത്യയിൽ നിന്ന് 264 കോടി രൂപ ഹവാല കേരളത്തിലെത്തി എന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം

ആ കഴിഞ്ഞ രണ്ട് മാസത്തിനിടെ കേരളത്തിൽ വ്യാപകമായി ഹവാലപ്പണം എത്തിയെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. 264 കോടി രൂപയുടെ ഹവാല ഇടപാടുകൾ നടന്നുവെന്നാണ് സൂചന. ഉത്തരേന്ത്യയിൽ നിന്ന് പല വാഹനങ്ങളിലായി കേരളത്തിലേക്ക് പണം എത്തി.

ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് പണമിടപാടുകൾ നടന്നിട്ടുള്ളത്. ഇടനിലക്കാർ വഴി വിവിധ വ്യക്തികളുടെ അക്കൌണ്ടുകളിലേക്ക് പണം എത്തി. പണത്തിന് അത്യാവശ്യമുള്ളവരുടെ അക്കൌണ്ടുകളിലേക്ക് പണം നിക്ഷേപിക്കും പിന്നീട് മറ്റൊരു അക്കൌണ്ടിലേക്ക് അന്നു തന്നെ മൊബൈൽ ട്രാൻസാക്ഷൻ വഴിയും അല്ലാതെയും പണം മാറ്റും. 10 ലക്ഷം രൂപയ്ക്ക് പതിനായിരം മുതൽ ഇരുപതിനായിരം രൂപവരെ വരെയാണ് അക്കൌണ്ട് ഉടമയ്ക്ക് കിട്ടുക. പുതിയ അക്കൌണ്ട് തുറന്ന് ഇത്തരം ഇടപാടുകൾ നടത്തിയവരുമുണ്ട്.

കടൽമാർഗം പണം എത്തിയോയെന്നും സംശയിക്കുന്നുണ്ട്. ഒന്നരമാസം മുമ്പ് ബേപ്പൂർ വഴി ചാലിയാറിൽ ഒരു ബോട്ട് സംശയാദ്പദമായ സാഹചര്യത്തിൽ എത്തിയിരുന്നു. അധികൃതർ കസ്റ്റഡിയിലെടുത്ത ബോട്ടിന്റെ രേഖകൾ കൃത്യമാണ് എന്നുകണ്ടതിനെ തുടർന്ന് അത് വിട്ടയച്ചിരുന്നു. കാലിയായ ആ ബോട്ട് വെറുതെ എന്തിന് വന്നു എന്ന ചോദ്യം ബാക്കിയാണ്.

ഈ പണത്തിന് പല സംസ്ഥാനങ്ങളുമായി ബന്ധമുള്ളതിനാൽ കേന്ദ്ര ഏജൻസികൾ അന്വേഷി ക്കണമെന്നാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. കടൽ വഴിയും പണം എത്തിയതായി സംശയിക്കുന്നുണ്ട്.

സംസ്ഥാനത്തിന് ലഭിച്ച തെളിവുകളും സൂചനകളും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെ അറിയിക്കും. പല സംസ്ഥാനങ്ങളിലെ വിവിധ ബാങ്ക് അക്കൌണ്ടുകൾ വിശദമായി പരിശോധിക്കേണ്ട സാഹചര്യമുണ്ട് അതിന് കേരളത്തിലെ രഹസ്യാന്വേഷണ ഏജൻസിക്ക് പരിധിയുണ്ട്.

തൃശൂർ, കാസർകോട്, കോഴിക്കോട്, കൊല്ലം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള വിവരങ്ങളാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്.

264 Crore hawala Money reached Kerala From North India Says State Intelligence

More Stories from this section

family-dental
witywide