
ആലപ്പുഴ : അവധി കഴിഞ്ഞു ദുബായിലേക്കു മടങ്ങാൻ മാതാപിതാക്കളോടു യാത്ര ചോദിക്കുമ്പോൾ കുഴഞ്ഞു വീണ യുവാവ് മരിച്ചു. ചാരുംമൂട് , ചുനക്കര പോണാൽ പടീറ്റതിൽ ജിയോ വില്ലയിൽ അനിൽ പി.ജോർജിന്റെയും ഓമനയുടെയും മകൻ സ്വരൂപ് ജി.അനിൽ (29) ആണു മരിച്ചത്.
പുലർച്ചെ തിരുവനന്തപുരത്തു നിന്നുള്ള വിമാനത്തിൽ ദുബായിലേക്കു പോകാൻ ഞായറാഴ്ച രാത്രി പതിനൊന്നോടെ വീട്ടിൽനിന്നു യാത്ര ചോദിച്ച് ഇറങ്ങാൻ തുടങ്ങുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ചെങ്ങന്നൂർ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുബായ് യുറാനസ് എയർ കണ്ടിഷൻ റഫ്രിജറേഷൻ ട്രേഡിങ് കമ്പനി മാനേജിങ് പാർട്നറാണ് സ്വരൂപ്.
സഹോദരൻ: വിവേക് ജി.അനിൽ (ദുബായ് സഹാറ ഗ്രൂപ്പ് കമ്പനി മാനേജിങ് പാർട്നർ). വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് ഇന്റർനാഷനൽ അഫയേഴ്സ് മോഡറേറ്റർ ഡോ. മാത്യൂസ് ജോർജ് ചുനക്കരയുടെ സഹോദര പുത്രനാണ്.
സംസ്കാരം 30ന് ചുനക്കര സെൻ്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ
29 year old died just before leaving home for Dubai














