
പ്യൂര്‍ട്ടോറിക്കോയിലെ ബീച്ചില്‍ ഇടിമിന്നലേറ്റ് മൂന്ന് അമേരിക്കന്‍ കുട്ടികള്‍ക്ക് പരിക്കേറ്റു. വടക്കന്‍ തീരദേശ പട്ടണമായ ഇസബെലയില്‍ മെയ് 27 തിങ്കളാഴ്ച നടന്ന സംഭവത്തില്‍ കുട്ടികളില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി പ്യൂര്‍ട്ടോറിക്കന്‍ പോലീസ് അറിയിച്ചു.
ഏഴും പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികള്‍ക്കാണ് മിന്നലേറ്റത്. ഇവരെ അടുത്തുള്ള പട്ടണമായ അഗ്വാഡില്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ 12 വയസുള്ള കുട്ടിയുടെ പരിക്കാണ് ഗുരുതരം.
NEW: Three American children struck by a lightning bolt on a beach in San Juan, Puerto Rico.
— Collin Rugg (@CollinRugg) May 28, 2024
The children, ages 7, 10 and 12 were huddling with each other when a lightning bolt hit the group.
The kids were seen all falling backward at the same time when the bolt hit them.… pic.twitter.com/McCCoyDxgI
എക്സ് ഉപയോക്താവായ ഒരാള്‍ സംഭവത്തിന്റെ ഒരു വീഡിയോ പങ്കിട്ടു. ഇടിമിന്നലേറ്റ് കുട്ടികള്‍ വീഴുന്നതും അതില്‍ ഏഴ് വയസ്സുള്ള കുട്ടിക്ക് ”കാലുകളിലെ സ്പര്‍ശന” ശേഷി നഷ്ടപ്പെട്ടതായും വീഡിയോയില്‍ കാണാം. മണലില്‍ വീണ് ചലനമില്ലാതെ കിടക്കുന്ന അവരില്‍ ഒരാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.