
ഒക്ലഹോമാ: അനാദാര്‍കോയിലെ കാഡോ കോ ജയിലില്‍ നിന്ന് രക്ഷപ്പെട്ട മൂന്ന് പ്രതികളും അപകടകാരികളാണെന്നും ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്നും കാഡോ കൗണ്ടി ഷെരീഫ് ഓഫീസ്. ഹെക്ടര്‍ ഹെര്‍ണാണ്ടസ്, മൈക്കല്‍ ബ്രൗണ്‍, ഡവന്റ് വിന്റേഴ്സ് എന്നിവരാണ് വ്യാഴാഴ്ച രാത്രി ജയില്‍ ചാടിയത്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും കാഡോ കൗണ്ടി ഷെരീഫ് ഓഫീസര്‍ ടോം അഡ്കിന്‍സ് പറഞ്ഞു.
പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും ജയിലില്‍ നിന്ന് ഇവര്‍ നടത്തിയ ഫോണ്‍ കോളുകളും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പുറത്തുനിന്നുള്ള സഹായം ലഭിച്ചിരിക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂവരും ഒക്ലഹോമാ സിറ്റിയിൽ തന്നെ ഉണ്ടെന്നും എന്നാൽ എത്ര ദൂരപരിധിക്കുള്ളിലാണ് ഇവരുള്ളതെന്ന് നിലവിൽ വ്യക്തമല്ലെന്നും പൊലീസ് പറയുന്നു. തെക്കുപടിഞ്ഞാറൻ ഒക്‌ലഹോമ സിറ്റിയിലെ ഒരു സെമിത്തേരിയിൽ നിന്നാണ് ഇവരെ ആദ്യം കണ്ടെത്തിയത് കണ്ടെത്തിയത്.
മൂന്ന് പേർക്കും നീണ്ട ക്രിമിനൽ ചരിത്രമുണ്ട്. ഹെർണാണ്ടസ് നിയമവിരുദ്ധമായ മയക്കുമരുന്ന് കടത്തിന് വിധേയനായിരുന്നു; ബ്രൗണിനെതിരെ ക്രൂരമായ ആക്രമണത്തിന് കുറ്റം ചുമത്തിയിട്ടുണ്ട്, വിൻ്റേഴ്‌സ് ഏറ്റവും ഒടുവിൽ അറസ്റ്റിലായത് കൊലപാതക കേസിലാണ്.
മൂവരും എപ്പോഴാണ് രക്ഷപ്പെട്ടതെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയുമായി രക്ഷപ്പെട്ടതായാണ് മനസിലാക്കുന്നതെന്ന് പൊലീസ് പറഞ്ഞു.