
ആലപ്പുഴ: ഇന്ന് രാവിലെ അമ്പലപ്പുഴ പുറക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതിക്കും ജീവൻ നഷ്ടമായി. അപകടത്തിൽ ഭർത്താവ് സുദേവും മകൻ ആദിദേവും രാവിലെ തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനീത മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. ആലപ്പുഴ ദേശീയപാതയിൽ പുറക്കാടിന് സമീപം ഇന്ന് രാവിലെ 6.30 നായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടമുണ്ടായത്.
3 dies in ambalapuzha accident