അലബാമയിലെ മോണ്ട്‌ഗോമറിയില്‍ വെടിവയ്പ്പ് : മൂന്നുപേര്‍ കൊല്ലപ്പെട്ടു

അലബാമ: അലബാമയുടെ അലബാമയുടെ തലസ്ഥാന നഗരമായ മോണ്ട്ഗോമറിയിലുണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. മോണ്ട്ഗോമറിയിുടെ തെക്കു ഭാഗത്തുള്ള ടിന്‍ഡ ലോസ് ഹെര്‍മനോസ് എന്ന പലചരക്ക് കടയിലാണ് വെടിവെപ്പുണ്ടായത്. കവര്‍ച്ച നടത്തിയതിന് ശേഷമുണ്ടായ ആക്രമത്തിന്റെ ഭാഗമായിരുന്നു വെടിവെയ്‌പ്പെന്നും റിപ്പോര്‍ട്ടുണ്ട്.

രണ്ട് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൂന്നാമത്തെയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മരിച്ചവരില്‍ രണ്ടുപേര്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണെന്നും മൂന്നാമന്‍ അവിടെ സാധാനം വാങ്ങാന്‍ എത്തിയ ആളാണെന്നും പൊലീസ് വ്യക്തമാക്കി. മോണ്ട്‌ഗോമറിയിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ഒരു കമ്മ്യൂണിറ്റി ഇടപെടല്‍ പരിപാടിക്ക് 6 മില്യണ്‍ ഡോളറിന്റെ നല്‍കാനുള്ള നിര്‍ദ്ദേശത്തെ പിന്തുണയ്ക്കാന്‍ നഗര മേയര്‍ സിറ്റി കൗണ്‍സില്‍ അംഗങ്ങളോട് ആവശ്യപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വെടിവയ്പ്പുണ്ടായതെന്നതും ശ്രദ്ധേയം.

More Stories from this section

family-dental
witywide