
വാഷിംഗ്ടണ്‍: അമേരിക്കൻ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ 3.3% പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് യുഎസ്. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ ആദ്യ നാഷണൽ സർവെയിൽ കണ്ടെത്തി. 2.2% പേര്‍ തങ്ങളുടെ ജെന്‍ഡര്‍ ഏതാണ് എന്നകാര്യത്തിൽ ആശങ്ക ഉള്ളവരാണെന്നും കണ്ടെത്തി. ലിംഗവൈകല്യം, വിവേചനം, സാമൂഹിക പാര്‍ശ്വവല്‍ക്കരണം അല്ലെങ്കില്‍ അക്രമം എന്നിവയടക്കം ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന ഒന്നിലധികം ആരോഗ്യ അസമത്വങ്ങളെ സർവേ എടുത്തുകാണിക്കുന്നു.
ഈ സമ്മര്‍ദ്ദങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവാക്കളുടെയും ലൈംഗിക വ്യക്തത്വം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നവര്‍ക്ക് മാനസികാരോഗ്യ വെല്ലുവിളികള്‍ അനുഭവപ്പെടുകയും ആരോഗ്യത്തിലും ക്ഷേമത്തിലും അസമത്വത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് ആരോഗ്യ ഏജന്‍സി പറയുന്നു. ഇതിന് മാറ്റം വേണമെന്നും സർവേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.