കേരളത്തിലെ 3 മുതിർന്ന കോൺഗ്രസ് നേതാക്കൾ ബിജെപിയുമായി ചർച്ച നടത്തിയെന്ന് വെളിപ്പെടുത്തൽ

കേരളത്തിലെ മൂന്നിലേറെ കോൺഗ്രസ് നേതാക്കൾ ബിജെപിയുമായി ച‍ര്‍ച്ച നടത്തിയെന്ന് ബിജെപി നേതാവ്  വി പി ശ്രീപത്മനാഭൻ ഒരു മലയാളം ന്യൂസ് ചാനലിൽ ച‍ര്‍ച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുതിര്‍ന്ന നേതാക്കളാണ് ച‍ര്‍ച്ച നടത്തിയത്.

പത്മജയുടെ ബിജെപി പ്രവേശനത്തെ വിമ‍ര്‍ശിക്കുന്നവരിൽ പലരും ബിജെപിയുമായി നേരത്തെ ച‍ര്‍ച്ച നടത്തിയവരായിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ ഇന്ന് പറ‌ഞ്ഞിരുന്നു. ഇത് ശരിവെച്ചാണ് ബിജെപി നേതാവിന്റെ പ്രതികരണം. ‘കേരളത്തിലെ മൂന്നിലേറെ നേതാക്കൾ ഒന്നര വര്‍ഷത്തിനിടെ ബിജെപിയുമായി ചര്‍ച്ച നടത്തി. പലരും മുതിര്‍ന്ന നേതാക്കളാണ്.

ഇക്കാര്യം എനിക്ക് നേരിട്ട് അറിവുളളതാണ്. പേരുവിവരം സാമാന്യമര്യാദ കാരണം വെളിപ്പെടുത്തുന്നില്ല’. നാളെയവ‍ര്‍ ബിജെപിയിൽ ചേരുമ്പോൾ വിശ്വാസം വരുമെന്നും വി പി ശ്രീപത്മനാഭൻ വിശദീകരിച്ചു. ആരും മോക്ഷം കിട്ടാൻ വേണ്ടിയല്ല രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നതെന്നും അധികാരം കിട്ടാനായി പാർട്ടി മാറുന്നതിൽ തെറ്റൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

3 senior congress leaders had discussions with BJP on BJP Entry

More Stories from this section

family-dental
witywide